2011, ഓഗസ്റ്റ് 21, ഞായറാഴ്‌ച

HOW TO SURVIVE A HEART ATTACK WHEN ALONE?

ഹൃദയ സ്തംഭനത്തില്‍ നിന്നും എങ്ങിനെ രക്ഷനേടാം നിങ്ങള്‍ ഒറ്റക്ക്ആകുമ്പോള്‍.?

by Salim Abdul Rasheed on Thursday, May 19, 2011 at 7:07am
ഹൃദയ സ്തംഭനത്തിനുള്ള പ്രധമ ശൂശ്രൂഷ ഒരു പക്ഷേ നമുക്ക് അറിയാമായിരിക്കും.
എന്നാല്‍  നാം ഒറ്റക്ക് ആകുന്ന വേളയില്‍ ആണെങ്കില്‍ ..?
                --------------------------------------------------------------------
വ്യക്തി പരമായോ തൊഴില്‍ പരമായോ ഒക്കെ ആയിരിക്കാം നിങ്ങള്‍ ചിലപ്പോള്‍ വളരെ ക്ഷീണിതനും, ദൂഖിതനും ഒക്കെ ആയിരിക്കുന്ന ഒരു അവസ്ഥയില്‍ പെട്ടെന്നു നിങ്ങളുടെ
നെഞ്ച് വല്ലാതെ വേദനിക്കുന്നതായ് അനുഭവപ്പെടാം..അതു പതിയെ വെളിയിലേക്കു
 വ്യാപിച്ചു തോളീലൂടെ ചുണ്ട്‌ വരെ എത്തുന്നതായ് തോന്നാം..അപ്പോള്‍ നിങ്ങള്‍ക്ക് ഉറപ്പിക്കാം 
ഒരു ഹൃദയ സ്തംഭനം തന്നെയാകും അതു എന്ന്..നിര്‍ഭാഗ്യമെന്നു പറയട്ടെ..ആശുപത്രി കാതങ്ങള്‍ അകലെയും..!!!

എന്തു ചെയ്യും ?

ഹൃദയ സ്തംഭനത്തില്‍ നിന്നും ഒറ്റക്ക് എങ്ങിനെ അതിജീവിക്കാം?

'' മിക്കവാറും എല്ലാ ഹൃദയ സ്തംഭനങ്ങളും ഒരാള്‍ ഒറ്റക്ക് ആകുമ്പോഴാണ് സംഭവിക്കുക.
ലോല ഹൃദയനായ നിങ്ങളുടെ ഹൃദയം അനിയന്ത്രിതമായ് മിടിക്കുമ്പോള്‍..നിങ്ങളുടെ ഓര്‍മ
മറയാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കി എന്ന സത്യം മനസ്സിലാക്കുമ്പോള്‍..നിങ്ങള്‍ 
പേടിക്കരുത്‌..പകരം ''  അതിശക്തമായ് ചുമക്കാന്‍ ശ്രമിക്കണം'' ..ഓരോ ചുമക്കിടയിലും
 ദീര്‍ഘ ശ്വാസം എടുക്കുവാന്‍ ശ്രമിക്കണം..ശക്തമായ ചുമ ഹൃദയത്തെ അമര്‍ത്തുവാന്‍ സഹായിക്കും..ശക്തമായ അമരലില്‍ നിലച്ചുപോയ രക്തയോട്ടം വീണ്ടും സാദാരണ രീതിയില്‍.
ആകും..ഒപ്പം ഹൃദയ താളവും സാധാരണ രീതിയില്‍ ആകും . അപ്പോള്‍ എത്രയും പെട്ടെന്ന് 
സ്വയം അടുത്തുള്ള ആശുപത്രില്‍ ചെന്ന് ചേരാന്‍ശ്രമിക്കണം..!''

നിങ്ങളുടെ എല്ലാ കൂട്ടുകാരേയും ഈ അറിവ്‌ പങ്കു വക്കൂവാന്‍ ശ്രമിക്കണം.
അത്‌ അവരുടെ ജീവന്‍ രക്ഷിക്കാന്‍ ഉപകരിക്കും..
ഒരിക്കലും ചിന്തിക്കരുത്‌ നിങ്ങള്‍ വളരെ ചെറുപ്പമാണ്‌  വയസ്സ് വെറും  25-30  മാത്രമല്ലേ .ഹൃദയ സ്തംഭനം നിങ്ങളുടെ പ്രായത്തില്‍ വരില്ല എന്ന്. ജീവിത ശൈലിയിലെ മാറ്റം ഇപ്പോള്‍
ഹൃദയ സ്തംഭനം പ്രായത്തെ ആശ്രയിച്ച്അല്ല എന്ന് കാലം തെളിയിക്കുകയാണ്‌.
എല്ലാ തരം പ്രായക്കാരിലും കണ്ടു വരുന്നു ഇപ്പോള്‍..
അതിനാല്‍ എല്ലാ സ്ഹൃതതുക്കളുമായ് ഈ അറിവ്‌ പങ്കു വക്കൂ.
ഒരു ജീവന്‍ രക്ഷിക്കാന്‍ കാരണമാകൂ...!! എല്ലാ ആശംസകളും എന്റെ കൂട്ടുകാര്‍ക്ക്‌ ഞാന്‍ നേരുന്നു
                        ---------------------------------------------------------------------------
Most of us are aware the First Aid of a Heart Attack...but... when we are facing alone a Heart Attack..?

TO READ CLEARLY I WILL WRITE IN CAPITAL LETTER FOR YOU FRIENDS..

YOU ARE REALLY STRESSED AND DISTRESS …. PERHAPS IT IS BY PESONALLY OR PROFESSIONALLY..!
SUDDENLY, YOU START EXPERIENCING HARSH PAIN IN YOUR CHEST
THAT STARTS TO RADIATE OUT INTO YOUR ARM AND UP INTO YOUR JAW.
AND UNFORTUNATLY YOU ARE NOT ABLE TO REACH TO HOSPITAL SINCE IT IS MILES AWAY FROM YOU...!!

WHAT TO DO???

HOW TO SURVIVE A HEART ATTACK WHEN ALONE?

SINCE MANY PEOPLE ARE ALONE WHEN THEY SUFFER A HEART ATTACK, WITHOUT HELP, THE PERSON WHO’S HEART
IS BEATING IMPROPERLY AND WHO BEGINS TO FEEL WEAK,HAS ONLY ABOUT 10 SECONDS LEFT BEFORE LOSING
CONSCIOUS, DO NOT PANIC, BUT START COUGHING REPEATEDLY AND VERY VIGOROUSLY.
A DEEP BREATH SHOULD BE TAKEN BEFORE EACH COUGH,THE COUGH MUST BE DEEP AND PROLONGED,
DEEP BREATHS GET OXYGEN INTO THE LUNGS AND COUGHING MOVEMENTS SQUEEZE THE
HEART AND KEEP THE BLOOD CIRCULATING.THE SQUEEZING PRESSURE ON THE HEART
ALSO HELPS IT REGAIN NORMAL RHYTHM. INTHIS WAY, HEART ATTACK VICTIMS CAN GET
TO A HOSPITAL...!!

TELL AS MANY OTHER PEOPLE AS POSSIBLE ABOUT THIS.
IT COULD SAVE THEIR LIVES!!!
DON'T EVER THINK THAT YOU ARE NOT PRONE TO HEART
ATTACK AS YOUR AGE IS LESS THAN 25 OR 30.
NOWADAYS DUE TO THE CHANGE IN THE LIFE STYLE,
HEARTATTACK IS FOUND AMONG PEOPLE OF ALL AGE
GROUPS.THUS, BE A FRIEND AND PLEASE MAKE AWARENESS TO
AS MANY FRIENDS AS POSSIBLE AND SAVE  THEIR  LIFE…!!


GOOD LUCK & TAKE CARE FRIENDS.

രാമായണ മാസാരംഭം.കര്‍ക്കിടകം 1


എന്റെ പ്രിയ സുഹൃത്തുക്കളെ.
ഇന്ന് ജൂലായ് 17 . കര്‍ക്കിടകം 1 ആണ്.വറുതിപിടിമുറുക്കുന്ന ആടി മാസം ആധ്യാത്മിക ചിന്തക്കുള്ള കാലഘട്ടമാണ്. ഹിന്ദുക്കള്‍ ഈ മാസം രാമായണ മാസമായി ആചരിക്കുന്നു.കേരളത്തിന്‍റെ വടക്ക് പ്രതേകിച്ച് മലബാറില്‍ രാവിലെ ദശപുഷ്പങ്ങള്‍ വെച്ച് ശ്രീഭഗവതിയെ വീട്ടിലേക്ക് എതിരേല്‍ക്കുന്ന ചടങ്ങ് ഒരു മാസം മുഴുവന്‍ നടക്കുന്നു.
 രാവിലെ കുളിച്ച് ശുദ്ധമായി ദീപം തെളിയിച്ച് രാമായണം തൊട്ട് വന്ദിച്ച് വായന തുടങ്ങുന്നു. കര്‍ക്കിടകമാസം അവസാനിക്കുന്പോഴേക്കും വായിച്ച് തീര്‍ക്കണമെന്നാണ് സങ്കല്‍പ്പം.
 അദ്ധ്യാത്മികവും സാംസ്കാരികവും കലാപരവുമായ എക്കാലത്തെയും സ്രോതസ്സാണ് രാമായണം. ചിലപ്പോള്‍ രാമായണത്തിന്‍റെ അനുബന്ധഭാഗമായ ഉത്തരരാമായണവും ചിലര്‍ വായിക്കാറുണ്ട്.
 രാമന്‍ എക്കാലത്തെയും മാനുഷികധര്‍മ്മത്തിന്‍റെ പ്രതീകമാണ്. സത്യത്തിലും അടിയുറച്ച ധര്‍മ്മത്തിലും അധിഷ്ഠിതമായ ജീവിതമാണ് മാനുഷിക വികാരങ്ങളെല്ലാം പ്രദര്‍ശിപ്പിക്കുന്ന മനുഷ്യനായ രാമന്‍ ആവിഷ്കരിക്കുന്നത്.
 "രാമായണത്തെക്കാള്‍ ശുദ്ധവും സദാചാരനിഷ്ടവും സുന്ദരവും ലളിതവുമായ ഒരു മഹാകാവ്യം മനുഷ്യസംസ്കാരചരിത്രത്തിലുണ്ടായിട്ടില്ല' എന്നാണ്വി സ്വാമി വേകാനന്ദന്‍ രാമായണത്തെക്കുറിച്ച് പറഞ്ഞത്.  രാമായണ രചന സംഭവീച്ചത്‌ ഇങ്ങനെ.. തമസാ നദിയിൽ സ്നാനത്തിനായി പോവുകയായിരുന്ന വാല്മീകി ഒരു വേടൻ ക്രൗഞ്ചമിഥുനങ്ങളിൽ ആൺപക്ഷിയെ അമ്പെയ്ത് വീഴ്ത്തുന്നതു കണ്ടു. കാട്ടിൽ വസിക്കുന്ന മുനിമാർക്ക് അത്തരം കാഴ്ചകൾ നിത്യേന കാണുന്നതാണെങ്കിലും രാമകഥ വാല്മീകിയുടെ ലോകവീക്ഷണം തന്നെ മാറ്റി മറിച്ചിരുന്നതിനാൽ, ആൺപക്ഷിയുടെ ദാരുണമായ അന്ത്യവും പെൺപക്ഷിയുടെ വിലാപവും ചേർന്ന് ആ കാഴ്ച മഹർഷിയുടെ മനസ്സലിയിച്ചു. ഉള്ളിൽ ഉറഞ്ഞുക്കൂടിയ വികാരം

 "മാ നിഷാ‍ദ പ്രതിഷ്ഠാം ത്വമഗമഃശാശ്വതീ സമാഃ യൽ ക്രൌഞ്ചമിഥുനാദേകമവധീഃ കാമമോഹിതം''

എന്ന ശ്ലോകരൂപത്തിൽ പുറത്തുവന്നു. ഈ ശ്ലോകം ചൊല്ലിത്തീർന്നതും ബ്രഹ്മാവ് അവിടെ പ്രത്യക്ഷനായി. അതേ രൂപത്തിൽ തന്നെശ്രീരാമന്റെ‍ ജീവിതകഥ രചിക്കുവാൻ വാല്മീകിയെ ഉപദേശിച്ചു.
ഇരുപതിനായിരം ശ്ലോകം കൊണ്ട് രാമായണ കഥ കാവ്യരൂപത്തിൽ അദ്ദേഹം എഴുതിത്തീർത്തു. അഞ്ഞൂറ്അദ്ധ്യായങ്ങൾഇതിലുണ്ട്. ബാലകാണ്ഡം, അയോദ്ധ്യാകാണ്ഡം, ആരണ്യകാണ്ഡം, കിഷ്കിന്ധാകാണ്ഡം, സുന്ദരകാണ്ഡം, യുദ്ധകാണ്ഡം, ഉത്തരകാണ്ഡം എന്നിങ്ങനെ ഏഴു കാണ്ഡങ്ങളിലാണ് രാമകഥ രചിച്ചിരിക്കുന്നത്.
 ധര്‍മ്മവും അധര്‍മ്മവും കറുപ്പും വെളുപ്പും രാമനും രാവണനും തമ്മിലുള്ള യുദ്ധം അനാദികാലം മുതല്‍ മനുഷ്യചരിത്ത്രില്‍ സംഭവിച്ച് കൊണ്ടിരിക്കുന്നു. അന്തിമമായ ജയം ധര്‍മ്മത്തിനും നന്മയ്ക്കാണെങ്കിലും തിന്മയുടെ ഇത്ധണ്ട ശക്തികള്‍ ബലമാര്‍ജ്ജിക്കുന്ന സമയവും ഉണ്ടാവാറുണ്ട്.
 ഋതുക്കള്‍ക്ക് ചില പ്രത്യേക സപ്ന്ദനങ്ങള്‍ പ്രകൃതിയിലുണ്ടാക്കാന്‍ കഴിയുന്നുവെന്ന് വിശ്വാസത്തിലാകാം, കര്‍ക്കിടകമാസത്തില്‍ വീടുകളില്‍ രാമായണകഥ പാരായണം ചെയ്യേണ്ടതിന്‍റെ ആവശ്യകത പഴമക്കാര്‍ പണ്ടേ കല്‍പിച്ചത്.
 കൂടാതെ കാത്തിരിപ്പിന്‍റെ മാസം കൂടിയാണ് കര്‍ക്കിടകം.സമൃദ്ധിയുടെ പൊന്നിന്‍ ചിങ്ങത്തിനായുള്ള കാത്തിരിപ്പ്. കര്‍ക്കടകത്തില്‍ മിതമായ ആഹാരവും ആയുര്‍വേദ മരുന്നുകളും കഴിച്ച് ദേഹ ശുദ്ധി വരുത്താറുണ്ട്.ചിലര്‍ ഉഴിച്ചിലും പിഴിച്ചിലും നടത്തി ശരീരം അരോഗദൃഢമക്കി വെക്കുക യും പതിവാണ് ഈ കര്‍ക്കിടക മാസത്തില്‍ . എന്റെ ..എല്ലാ കൂട്ടുകാര്‍ക്കും എല്ലാ പരിശുദ്ധിയോടും കൂടി  രാമായണ മാസം
ആശംസിക്കുന്നു..ഈ പാവം പ്രവാസി..!!കഴിവുള്ളവര്‍ ഈ മാസം മുഴുവന്‍ രാമായണം പാരായണം ചെയ്യാന്‍ ശ്രമിക്കുക..എല്ലാ നന്മകളും എല്ലാവര്‍ക്കും..!!